കെ എസ് യു വിദ്യാര്‍ത്ഥി സംഗമവും നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാരോഹണവും കട്ടപ്പനയില്‍
കെ എസ് യു വിദ്യാര്‍ത്ഥി സംഗമവും നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാരോഹണവും കട്ടപ്പനയില്‍

ഇടുക്കി: യുവതലമുറക്കായി കൈ ഉയര്‍ത്താം, കൈപ്പത്തിക്കൊപ്പം എന്ന മുദ്ര വാക്യമുയര്‍ത്തി വിദ്യാര്‍ത്ഥി സംഗമവും, കെ എസ് യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാരോഹണവും നടന്നു. മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ലയന്‍സ് ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ എസ് യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആയി ജോണ്‍സണ്‍ ജോയിയെ തിരഞ്ഞെടുത്തു
ടോണി തേക്കിലക്കാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ ബി സെല്‍വം, ബിജോ മാണി, കെ ജെ ബെന്നി , കോണ്‍ഗ്രസ്സ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍, കെ എസ് യു ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






