കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ശുചീകരണം നടത്തി
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ശുചീകരണം നടത്തി

ഇടുക്കി: ഗാന്ധിജയന്തി ദിനത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ശുചീകരണം നടത്തി. പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഉപ്പുതറ സിഎച്ച്‌സി, കോടാലിപാറ ഹോസ്റ്റല്‍, പട്ടികജാതി വികസന ഓഫീസ്, ട്രൈബല്‍ ഓഫീസ്, പുറ്റടി സിഎച്ച്‌സി, അഡീഷണല്‍ സിഡിപി ഓഫീസ്, വാഴവര ഡയറി സെന്റര്‍ എന്നിവിടങ്ങള്‍ ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






