നടൻ വിജയ്ക്ക് ഇന്ന് 51-ാം പിറന്നാൾ: ആഘോഷിച്ച് ആരാധകർ

നടൻ വിജയ്ക്ക് ഇന്ന് 51-ാം പിറന്നാൾ: ആഘോഷിച്ച് ആരാധകർ

Jun 22, 2025 - 16:15
 0
നടൻ വിജയ്ക്ക് ഇന്ന് 51-ാം പിറന്നാൾ: ആഘോഷിച്ച് ആരാധകർ
This is the title of the web page

ഇടുക്കി: ദളപതി വിജയ് മക്കള്‍ ഇയക്കം യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ ദളപതി വിജയിയുടെ 51ാം ജന്മദിനം ആഘോഷിച്ചു. പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടി വാത്തിക്കുടി അഗ്രികള്‍ച്ചര്‍ ഇമ്പ്രൂവ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് വിഷ്ണു കെ യു അദ്ധ്യക്ഷനായി. എസ്എസ്എല്‍സി, +2 പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും, ജില്ലയില്‍ നിന്ന് പൈലറ്റാകാന്‍ അഡ്മിഷന്‍ നേടിയ താന്നിക്കണ്ടം സ്വദേശി നിസ്സിമോള്‍ റോയിയേയും പരിപാടിയില്‍ അനുമോദിച്ചു. തുടര്‍ന്ന് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. പ്രിന്‍സിപ്പാല്‍ സിസ്റ്റര്‍ ഏയ്ഞ്ചല്‍ റാണി, അമല്‍ ജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സിസ്റ്റര്‍ ലിസ്‌ജോ, ഫാന്‍സ് അസോസിയേഷന്‍ കമ്മിറ്റിയംഗങ്ങളായ മോനിഷ്, മോഹന്‍, ജിനു, രഞ്ജിത്ത്, മനു, പൊതു പ്രവര്‍ത്തകരായ നിതിന്‍ ജോയ്, റോബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow