കലിതുള്ളി ചക്കക്കൊമ്പന്‍: ആനയെ ജനവാസ മേഖലയില്‍നിന്ന് മാറ്റണമെന്ന് നാട്ടുകാര്‍ 

കലിതുള്ളി ചക്കക്കൊമ്പന്‍: ആനയെ ജനവാസ മേഖലയില്‍നിന്ന് മാറ്റണമെന്ന് നാട്ടുകാര്‍ 

Oct 10, 2025 - 17:56
 0
കലിതുള്ളി ചക്കക്കൊമ്പന്‍: ആനയെ ജനവാസ മേഖലയില്‍നിന്ന് മാറ്റണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: മൂന്നാറിലെ ജനവാസമേഖകളില്‍ ചക്കക്കൊമ്പന്റെ ആക്രമണം രൂക്ഷമായതോടെ പ്രതിഷേധവുമായി ചിന്നക്കനാല്‍ നിവാസികള്‍. ആളുകളെ കൊന്നൊടുക്കുന്ന ആനയെ മേഖലയില്‍നിന്ന് മാറ്റണമെന്നാണ് ആവശ്യം.  
വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രതിഷേധത്തിനും നിയമ പോരാട്ടത്തിനും ഒടുവിലാണ് അരിക്കൊമ്പനെ മേഖലയില്‍നിന്ന് പിടിച്ച് മാറ്റിയത്. അതിനുശേഷം കാട്ടാന ആക്രമണങ്ങള്‍ കുറഞ്ഞിരുന്നെങ്കിലും അടുത്ത നാളുകളിലായി ചക്കകൊമ്പന്റെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ചക്കക്കൊമ്പന്‍ കൊലപ്പെടുത്തിയ ചൂണ്ടല്‍ സ്വദേശി ജോസഫ് വേലുച്ചാമിയെ ഉള്‍പ്പെടെ 10പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. നിലവില്‍ ചിന്നക്കനാല്‍, സിങ്കുകണ്ടം, ബിഎല്‍റാം, 301 നഗര്‍ അടക്കമുള്ള മേഖലകളിലാണ് ചക്കക്കൊമ്പന്‍ വിഹരിക്കുന്നത്. കാട്ടാനകളെ നിരീക്ഷിക്കുന്നതിന് ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണം മാത്രമാണ് നടക്കുന്നത്. ആനകളെ തുരത്തുന്നതിനാവശ്യമായ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍  വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശ്രീകുമാര്‍ പറഞ്ഞു. നിരവധി വീടുകളും ഏക്കറുകണക്കിന് കൃഷിയും ഇതിനോടകം ചക്കകൊമ്പന്‍ നശിപ്പിച്ച് കഴിഞ്ഞു. പ്രദേശത്താകെ 27 ആനകളുണ്ടെന്നും ഇവ വിവിധ ഇടങ്ങളിലെ കൃഷിയിടത്തിലാണ് തതമ്പടിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നഷ്ടപരിഹാരങ്ങള്‍ നല്‍കുന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow