പാണ്ടിപ്പാറ ക്ഷീരോല്‍പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
പാണ്ടിപ്പാറ ക്ഷീരോല്‍പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ഇടുക്കി: പാണ്ടിപ്പാറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും നടത്തി. മൃഗപരിശീലനവും ചികിത്സയും എന്ന വിഷയത്തില്‍ കെ എസ് ഫീഡ് ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ ഡോ. എബിന്‍ വര്‍ഗീസും, പശു ഫാമുകളുടെ ആധുനികവല്‍ക്കരണം സംബന്ധിച്ച് ശ്രീജിത്ത് കെ ആറും ക്ലാസെടുത്തു. സംഘത്തിലേക്ക് ഏറ്റവും കൂടുതല്‍ പാല്‍ നല്‍കിയ 6 കര്‍ഷകര്‍ക്ക് മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. സംഘത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും കാലിത്തീറ്റ കിറ്റുകളും കാല്‍സ്യ സപ്ലിമെന്റും ഓണ കിറ്റുകളും വിതരണം ചെയ്തു. കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്ത സോണി ചൊള്ളാമഠത്തിനെ പാണ്ടിപ്പാറ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് കരിന്തേല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സംഘം പ്രസിഡന്റ് സോണി ചൊള്ളാമഠത്തിന്റെ അധ്യക്ഷനായി. സെക്രട്ടറി ത്രേസ്യാമ്മ സിബി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ചാക്കോച്ചന്‍ പുളിക്കയില്‍, തോമസ് കോഴിക്കോട്ട്, ബാബു ആലുങ്കല്‍താഴെ, ബിനോയ് കണ്ണാട്ട്കുന്നേല്‍, ലിസമ്മ സന്തോഷ്, സുനിത ബിജു, റെജി കോഴിമല, മിനി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






