ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ മന്നത്ത് പത്മനാഭന്‍ സമാധി ദിനാചരണം നടത്തി. കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ കരയോഗങ്ങളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, സെക്രട്ടറി രവീന്ദ്രന്‍ നായര്‍, വാസുദേവന്‍ നായര്‍ കോറോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.