ഓട്ടോറിക്ഷകളില്‍ ഫസ്റ്റ് എയ്ഡ് ബോക്സ്: പദ്ധതിയുമായി കട്ടപ്പന ലയണ്‍സ് ക്ലബ്
ഓട്ടോറിക്ഷകളില്‍ ഫസ്റ്റ് എയ്ഡ് ബോക്സ്: പദ്ധതിയുമായി കട്ടപ്പന ലയണ്‍സ് ക്ലബ്

ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് സ്ഥാപിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. ആര്‍ സി രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി 100 ഓട്ടോറിക്ഷകളിലാണ് ബോക്‌സ് ഘടിപ്പിക്കുന്നത്. ക്ലബ് പ്രസിഡന്റ് സെന്‍സ് കുര്യന്‍ അധ്യക്ഷനായി. സെക്രട്ടറി ജെബിന്‍ ജോസ്, ട്രഷറര്‍ കെ ശശിധരന്‍, സോണല്‍ ചെയര്‍മാന്‍ അമല്‍ മാത്യു, പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ്, എം എം ജോസഫ്, മാത്യു കെ ജോണ്‍, ജോര്‍ജ് മാത്യു, കെ സി ജോസ്, പി യു ജോസഫ്, ടി ജെ ജോസഫ്, ഡിബിന്‍ വാലുമ്മേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






