നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു
നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്.മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് മുമ്പ് അപസ്മാര രോഗം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴാണ് ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ചികിത്സ സംബന്ധമായ ആവശ്യവുമായി ബന്ധപ്പെട്ട നവകേരള സദസ്സിൽ പരാതി സമർപ്പിക്കാൻ ഗണേശൻ എത്തിയതായാണ് വിവരം. അർജുനൻ- മുനിയമ്മ ദമ്പതികളുടെ മകനാണ്.
What's Your Reaction?






