വന്യജീവി ആക്രമണം തടയാന്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘത്തിനൊപ്പം ജനങ്ങളും: മൂന്നാമത്തെ ആര്‍ആര്‍ടി ഉടന്‍

വന്യജീവി ആക്രമണം തടയാന്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘത്തിനൊപ്പം ജനങ്ങളും: മൂന്നാമത്തെ ആര്‍ആര്‍ടി ഉടന്‍

Mar 7, 2024 - 00:44
Jul 8, 2024 - 19:54
 0
വന്യജീവി ആക്രമണം തടയാന്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘത്തിനൊപ്പം ജനങ്ങളും: മൂന്നാമത്തെ ആര്‍ആര്‍ടി ഉടന്‍
This is the title of the web page

ഇടുക്കി: മൂന്നാര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് മൂന്നാര്‍ യു.എന്‍.ഡി.പി ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗം ചേര്‍ന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി, അഡ്വ. എ രാജ എം.എല്‍.എ, കലക്ടര്‍ ഷീബാ ജോര്‍ജ്, ഡിഎഫ്ഒ രമേശ് ബിഷ്ണോയ്, ദേവികുളം സബ് കലക്ടര്‍ ജയകൃഷ്ണന്‍ വിഎം, ജില്ലയിലെ ഉന്നത വനംവകുപ്പ് മേധാവികള്‍, മൂന്നാര്‍ മേഖലയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ മൂന്നാമത്തെ റാപിഡ് റെസ്‌പോണ്‍സ് ടീം(ആര്‍ആര്‍ടി) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും . 23 അംഗങ്ങളാകും ഒരു ടീമില്‍ ഉണ്ടാകുക. തേക്കടിയിലും മാങ്കുളത്തുംസ്ഥാപിച്ചത് പോലെ എ. ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സേവനദാതാക്കളുമായി സംസാരിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതാ പഠനവും പൂര്‍ത്തിയായിട്ടുണ്ട്. വെളിച്ച സംവിധാനം ഇല്ലാത്ത മേഖലയില്‍ പഞ്ചായത്തുകള്‍ ലൈറ്റുകള്‍ സ്ഥാപിക്കും. നിലവില്‍ വനം വകുപ്പ് നൈറ്റ് വിഷന്‍ ഡ്രോണ്‍ ഉപയോഗിച്ചു വന്യമൃഗങ്ങളുടെ സാനിധ്യം പരിശോധിക്കുന്നുണ്ട്. ഇത് കൂടുതല്‍ വ്യാപിപ്പിക്കും. വനത്തിനുള്ളില്‍ ആനകളുടെ സഞ്ചാരപാതയില്‍ തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കും. വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ എസ്. എം. എസ് ആയും പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വനംവകുപ്പ് നല്‍കുന്നുണ്ട്. ഇത് കൂടുതല്‍ വ്യാപിപ്പിക്കും. പഞ്ചായത്ത് അംഗത്തിന്റെയും വനംവകുപ്പ് ഫീല്‍ഡ് ഓഫീസറുടെയും നേതൃത്വത്തില്‍ എല്ലാ പ്രദേശവാസികളെയും ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി വിവരങ്ങള്‍ വേഗത്തില്‍ കൈമാറും.

ടൗണുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പഞ്ചായത്തുകളുടെ പരസ്യ ബോര്‍ഡുകളില്‍ വിനോദ സഞ്ചാരികള്‍ക്കായി വന്യമൃഗങ്ങള്‍ ഇറങ്ങുന്ന മേഖലകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കും. വിനോദസഞ്ചാരികളുമായി കൂടുതല്‍ ഇടപഴകുന്ന ഓട്ടോ - ടാക്‌സി ഡ്രൈവര്‍ക്കും , ഹോട്ടല്‍ ജീവനക്കാര്‍ക്കും ബോധവത്കരണ ക്ലാസുകള്‍ നല്‍കും. റിസോര്‍ട്ട് ഉടമകളോട് രാത്രി സഫാരി ഒഴിവാക്കാനും യോഗം ആവശ്യപ്പെട്ടു.നിലവില്‍ ദേവികുളം താലൂക്കില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ സേവനവും ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കും. രാത്രി വൈകിയും രാവിലെ നേരത്തേയുമുള്ള സഞ്ചാരത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യോഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow