കൊച്ചറ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം 7 മുതല്‍
കൊച്ചറ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം 7 മുതല്‍
ഇടുക്കി: വണ്ടന്‍മേട് കൊച്ചറ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം 7, 8, 9 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വികാസ് കൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കലവറ നിറയ്ക്കല്‍, അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, അന്നദാനം, പുരാണ പ്രഭാഷണങ്ങള്‍ എന്നിവയും കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറും. 9ന് ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും വൈകുന്നേരം താലപ്പൊലി ഘോഷയാത്രയും മഹാദീപാരാധനയും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് മണിക്കുട്ടന്‍ ആലഞ്ചേരില്‍, രക്ഷാധികാരി ഗംഗാധരന്‍ മംഗലത്ത്, വൈസ് പ്രസിഡന്റ് വിനോദ് പഴയാത്ത്, സെക്രട്ടറി ശശി മറുകപള്ളില്‍, ഖജാന്‍ജി രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?