എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല വണ്ടിപ്പെരിയാറില്‍ പ്രചാരണം നടത്തി
എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല വണ്ടിപ്പെരിയാറില്‍ പ്രചാരണം നടത്തി
ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമല വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. മ്ലാമലയില്‍ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. പീരുമേട്ടിലെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുവലതു മുന്നണികള്‍ പരാജയപ്പെട്ടതായി സ്ഥാനാര്‍ഥി രതീഷ് വരകുമല കുറ്റപ്പെടുത്തി. കേന്ദ്ര സഹകരണ വകുപ്പിന്റെ സഹായത്തോടെ 'ടീ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍' രൂപീകരിച്ച് 1000 കോടിയുടെ സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കും. ഇതിലൂടെ അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ തുറക്കും. തൊഴിലാളി ലയങ്ങള്‍ മെച്ചപ്പെടുമെന്നും റോഡും കുടിവെള്ളവും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാളാര്‍ഡി, ഡൈമുക്ക്, മൂങ്കലാര്‍, 62-ാംമൈല്‍, നെല്ലിമല, വള്ളക്കടവ്, കറുപ്പുപാലം എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം വണ്ടിപ്പെരിയാറില്‍ സമാപിച്ചു. നേതാക്കളായ എ വി മുരളീധരന്‍, അജയന്‍ കെ തങ്കപ്പന്‍, എസ് അയ്യപ്പദാസ്, അമ്പിളി രാജന്‍, കുമാരി അയ്യപ്പന്‍, രഘു കറുപ്പുപാലം, ബിനോയി മ്ലാമല, സനീഷ് കോമ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?