വിദൂരക്കാഴ്ചകളുടെ കലവറയായി വിമലഗിരിമെട്ട്: ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നില്ല

വിദൂരക്കാഴ്ചകളുടെ കലവറയായി വിമലഗിരിമെട്ട്: ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നില്ല

Mar 21, 2026 - 11:38
 0
വിദൂരക്കാഴ്ചകളുടെ കലവറയായി വിമലഗിരിമെട്ട്: ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നില്ല
This is the title of the web page

ഇടുക്കി: ജില്ലാ ആസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വിമലഗിരിമെട്ട് അടിസ്ഥാന സൗകര്യമൊരുക്കാതെ അവഗണിക്കുന്നതായി ആക്ഷേപം. മരിയാപുരം പഞ്ചായത്തില്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്ന ഈ മലനിരകള്‍ ഗ്രാമീണ ടൂറിസത്തിന് ഏറെ അനുയോജ്യമാണ്. കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, വാഴത്തോപ്പ് പഞ്ചായത്തുകളുടെ വിദൂരക്കാഴ്ചകളും ഇവിടെനിന്ന് ആസ്വദിക്കാം. ഇടുക്കിയില്‍നിന്ന് വിമലഗിരി-മുരിക്കാശേരി റൂട്ടില്‍ സഞ്ചരിച്ചാല്‍ വിമലഗിരിമെട്ടില്‍ എത്തിച്ചേരാം. പാറക്കെട്ട് ഉള്‍പ്പെടുന്ന പ്രദേശത്ത് യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ വിശ്രമിക്കാനും സമയം ചെലവഴിക്കാനുമായി ദിവസവും എത്തുന്നുണ്ട്.
സായാഹ്നങ്ങളില്‍ പാറമുകളില്‍ സമയം ചെലവഴിക്കുന്ന പ്രദേശവാസികളും ഒട്ടേറെയാണ്. നാടിന്റെ വികസനത്തിന് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യം ഉയരുമ്പോഴും വിമലഗിരിമെട്ടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ടൂറിസം വകുപ്പും ത്രിതല പഞ്ചായത്തുകളുംചേര്‍ന്ന് വിശദമായ പദ്ധതി രൂപരേഖ തയാറാക്കി നടപ്പാക്കിയാല്‍ വിമലഗിരിമെട്ടും ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow