അഡ്വ. സിറിയക് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം: 35-ാംമൈലില്‍നിന്ന് അണക്കരയിലേക്ക് റോഡ് ഷോ നടത്തി

അഡ്വ. സിറിയക് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം: 35-ാംമൈലില്‍നിന്ന് അണക്കരയിലേക്ക് റോഡ് ഷോ നടത്തി

Mar 21, 2026 - 11:11
 0
അഡ്വ. സിറിയക് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം: 35-ാംമൈലില്‍നിന്ന് അണക്കരയിലേക്ക് റോഡ് ഷോ നടത്തി
This is the title of the web page

ഇടുക്കി: പീരുമേട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം 35-ാംമൈലില്‍നിന്ന് അണക്കരയിലേക്ക് റോഡ് ഷോ നടത്തി. കൂടാതെ കുട്ടിക്കാനം, പീരുമേട്, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, കുമളി, അണക്കര എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം വ്യാപാര സ്ഥാപനങ്ങളില്‍ വോട്ടഭ്യര്‍ഥനയും നടത്തി. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സിറിയക് തോമസിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥനയ്ക്കും പുഷ്പാര്‍ച്ചനയ്ക്കും ശേഷം പ്രചാരണം ആരംഭിച്ചു. വെള്ളി ഉച്ചകഴിഞ്ഞ് 35-ാംമൈലില്‍നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് രാത്രി വൈകി അണക്കരയില്‍ സമാപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട്, എം എം വര്‍ഗീസ്, ആന്‍സി ജെയിംസ്, പി പി റെഹിം, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow