റോഷി അഗസ്റ്റിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
റോഷി അഗസ്റ്റിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കി: ഇടുക്കി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആദിവാസി മൂപ്പന്‍ ചെമ്പന്‍ കൊലുമ്പന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റിലെത്തിയത്. ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥിന് പത്രിക നല്‍കി. നേതാക്കളായ സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, അനില്‍ കൂവപ്ലാക്കല്‍, സുനില്‍ സെബാസ്റ്റ്യന്‍, ഷാജി കാഞ്ഞമല എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
What's Your Reaction?