മൂന്നാറിലെ അതിശൈത്യം 'പണി'യായി: തേയിലച്ചെടികള്‍ വ്യാപകമായി നശിക്കുന്നു

മൂന്നാറിലെ അതിശൈത്യം 'പണി'യായി: തേയിലച്ചെടികള്‍ വ്യാപകമായി നശിക്കുന്നു

Dec 23, 2025 - 12:04
 0
മൂന്നാറിലെ അതിശൈത്യം 'പണി'യായി: തേയിലച്ചെടികള്‍ വ്യാപകമായി നശിക്കുന്നു
This is the title of the web page

ഇടുക്കി: മൂന്നാറിലെ അതിശൈത്യം തേയിലക്കൃഷിക്ക് ഭീഷണി. കൊടുംതണുപ്പില്‍ ചെടികള്‍ വ്യാപകമായി കരിഞ്ഞുണങ്ങി നശിക്കുന്നു. മഞ്ഞുവീഴ്ചയ്ക്കുശേഷം പകല്‍ സമയങ്ങളിലെ ശക്തമായ വെയിലാണ് വെല്ലുവിളി. ഏതാനും ദിവസങ്ങളായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും അതിശൈത്യമാണ്. താപനില മൈനസ് ഒന്നിലെത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ വിനോദ സഞ്ചാരികളുടെ തിരക്കേറി. തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടാകുന്ന മഞ്ഞുവീഴ്ചയാണ് തേയിലക്കൃഷിക്ക് പ്രതിസന്ധി. ഹെക്ടര്‍ കണക്കിന് സ്ഥലത്തെ ചെടികള്‍ നശിച്ചു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ 30 ഏക്കര്‍ സ്ഥലത്തെ കൃഷിയും കണ്ണദേവന്‍ കമ്പനിയുടെ നൂറിലേറെ ഹെക്ടര്‍ സ്ഥലത്തെ ചെടികളും കരിഞ്ഞുണങ്ങി. നിലവാരമുള്ള കൊളന്ത് ലഭിക്കുന്ന പ്രദേശത്താണ് കൃഷിനാശമുണ്ടായത്. ഇനി വീണ്ടും വിളവെടുക്കാന്‍ മാസങ്ങള്‍ കഴിയും. 3 വര്‍ഷം മുമ്പും മഞ്ഞുവീഴ്ച മൂന്നാറിലെ തോട്ടം മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. വരുംദിവസങ്ങളില്‍ തണുപ്പ് കൂടിയാല്‍ തേയില വ്യവസായത്തില്‍ വലിയ നാശനഷ്ടമുണ്ടാകും. ഇത് തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow