ഉടുമ്പന്‍ചോലയില്‍ യോഗാ ദിനാചരണം നടത്തി

ഉടുമ്പന്‍ചോലയില്‍ യോഗാ ദിനാചരണം നടത്തി

Jun 21, 2026 - 12:12
 0
ഉടുമ്പന്‍ചോലയില്‍ യോഗാ ദിനാചരണം നടത്തി
This is the title of the web page

ഇടുക്കി: അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി ഉടുമ്പന്‍ചോലയില്‍ യോഗാ ദിനാചരണം സംഘടിപ്പിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ യോഗ മികച്ച മാര്‍ഗമാണെന്ന് അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ കെ, ഡോ. ജീന കെ കെ, ഡോ. ശ്രീദര്‍ശന്‍ കെ എസ് എന്നിവര്‍ സംസാരിച്ചു. ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പങ്കെടുത്തവര്‍ക്കായി വിവിധ യോഗാസനങ്ങളുടെ പരിശീലനവും പ്രദര്‍ശനവും നടന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow