ബജറ്റില്‍ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചെന്ന് റോയി കെ പൗലോസ് എംഎല്‍എ

ബജറ്റില്‍ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചെന്ന് റോയി കെ പൗലോസ് എംഎല്‍എ

Jun 21, 2026 - 12:00
 0
ബജറ്റില്‍ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചെന്ന് റോയി കെ പൗലോസ് എംഎല്‍എ
This is the title of the web page

ഇടുക്കി: സംസ്ഥാന ബജറ്റില്‍  ജില്ലയ്ക്ക് മികച്ച പരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്ന് റോയി കെ പൗലോസ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപനങ്ങള്‍ക്കപ്പുറം നടപ്പാക്കാന്‍ കഴിയുന്ന വിധത്തിലാണ് ബജറ്റിലെ ഓരോ നിര്‍ദ്ദേശവുമെന്നും ഇവ സമയബന്ധിതമായി നടപ്പാക്കാന്‍ മുന്‍കൈയെടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. പതിറ്റാണ്ടുകളായി മലയോര ജനത നേരിടുന്ന ഭൂപ്രശ്‌നങ്ങള്‍ക്കും സിഎച്ച്ആര്‍ ഉള്‍പ്പെടെയുള്ള പട്ടയ വിഷയങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുമെന്ന ബജറ്റ് പ്രഖ്യാപനം ജില്ലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും ബജറ്റില്‍ പരിഗണനയുണ്ട്. ഇടുക്കി പാക്കേജ് ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ കൃത്യമായ ഇടപെടല്‍ നടത്തി വികസന നേട്ടങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എം കെ പുരുഷോത്തമന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം കെ നവാസ് എന്നിവരും പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow