കത്തോലിക്കാ കോണ്‍ഗ്രസ് ജില്ലയിലെ എംഎല്‍എമാര്‍ക്ക് സ്വീകരണം നല്‍കി
കത്തോലിക്കാ കോണ്‍ഗ്രസ് ജില്ലയിലെ എംഎല്‍എമാര്‍ക്ക് സ്വീകരണം നല്‍കി
ഇടുക്കി: കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍നിന്നുള്ള എംഎല്‍എമാര്‍ക്ക് സ്വീകരണവും വികസന മാര്‍ഗരേഖ സമര്‍പ്പണവും നടത്തി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനായി. ഗവണ്‍മെന്റ് ചീഫ് വിപ്പും തൊടുപുഴ എംഎല്‍എയുമായ അഡ്വ. അപു ജോണ്‍ ജോസഫ്, എംഎല്‍എ റോയി കെ പൗലോസ്, എംഎല്‍എ അഡ്വ. സേനാപതി വേണു എന്നിവര്‍ സ്വീകരണം ഏറ്റുവാങ്ങി. ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയ വികസന മാര്‍ഗരേഖ എംഎല്‍എമാര്‍ക്ക് ഭാരവാഹികള്‍ സമര്‍പ്പിച്ചു. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ എംഎല്‍എമാര്‍ സമ്മര്‍ദ്ദശക്തിയാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മലയോര മേഖലയിലെ ഭൂപ്രശ്‌നങ്ങള്‍, നിര്‍മാണ നിരോധനം, പട്ടയ പ്രശ്‌നങ്ങള്‍, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണുക, ആരോഗ്യ-പൊതുമരാമത്ത്-ടൂറിസം മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, വനംവകുപ്പിന്റെ നിഷേധാത്മക സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, ട്രഷറര്‍ ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, ഗ്ലോബല്‍ സമിതി ഭാരവാഹികളായ ജോര്‍ജുകുട്ടി പുന്നക്കുഴി, റിന്‍സി സിബി, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജെറിന്‍ ജെ പട്ടാങ്കുളം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?