കട്ടപ്പന കല്ലുകുന്ന് എഡിഎസ് വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന കല്ലുകുന്ന് എഡിഎസ് വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന കല്ലുകുന്ന് എഡിഎസിന്റെ 27-ാമത് വാര്‍ഷികം നടന്നു. നഗരസഭാ കൗണ്‍സിലര്‍
ധന്യ അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. 70 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു. എഡിഎസ് ചെയര്‍പേഴ്‌സണ്‍ മിനി രവി അധ്യക്ഷയായി. സിഡിഎസ് 1 ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോളി രാമകൃഷ്ണന്‍, പ്രസന്ന രാജേന്ദ്രന്‍, രജി രവി, പ്രിയ സന്തോഷ്, രാധിക രാജന്‍, ഭാനുമതി രാജന്‍, ബീനാ ബിനു, ബിന്ദു സജി, ബീനാ ഷാജി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






