രാജാക്കാട്ട് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയ്ക്ക് സാമൂഹിക വിരുദ്ധര്‍ തീയിട്ടു
രാജാക്കാട്ട് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയ്ക്ക് സാമൂഹിക വിരുദ്ധര്‍ തീയിട്ടു

ഇടുക്കി: രാജാക്കാട്ട് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. വിമലപുരം ചുഴിക്കരയില്‍ രാജേഷിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി 12ന് ശേഷമാണ് സംഭവം. സംഭവസമയം മേഖലയില്‍ കറന്റ് ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇതേ വാഹനത്തിന് അജ്ഞാതര്‍ തീയിട്ടിരുന്നു. ആ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓട്ടോ കത്തി നശിച്ചപ്പോഴും ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ല. അന്ന് 8000 രൂപയാണ് ലഭിച്ചത്. ആ സംഭവത്തെ തുടര്‍ന്ന് രാജേഷ്, ഓട്ടോ രാത്രിയില്‍ പാര്‍ക്ക് ചെയ്തിടുന്ന വീട്ടില്‍ സിസിടിവി ക്യാമറ വാങ്ങി സ്ഥാപിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയാവുന്നവരും കറന്റ് പോയ സമയത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയില്ല എന്നറിയാവുന്ന ആരോ ആണ് കൃത്യം ചെയ്തതെന്നാണ് ആരോപണം. തീ പിടിച്ചതിനെ തുടര്‍ന്ന് വന്‍ ശബ്ദം ഉണ്ടാകുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടുകയും ബള്‍ബ് ഉരുകുകയും ചെയ്തിട്ടുണ്ട്. രാജേഷിന്റെ വീട്ടിലേക്ക് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ സമീപത്തെ വീടിന്റ മുറ്റത്താണ് ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ശബ്ദം കേട്ടുണര്‍ന്ന വീട്ടമ്മയാണ് രാജേഷിനെ വിവരം വിളിച്ച് അറിയിച്ചത്. ഉടമ സ്ഥലത്തെത്തിയപ്പോഴോക്കും ഓട്ടോറിക്ഷ പൂര്‍ണ്ണമായി കത്തി നശിച്ചു.
What's Your Reaction?






