രാജാക്കാട്ട് 1.50 കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍
രാജാക്കാട്ട് 1.50 കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ഇടുക്കി: രാജാക്കാട്ട് 1.50 കിലോ കഞ്ചാവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രാജാക്കാട് തെക്കെക്കര വീട്ടില്‍ ശിവന്‍കുഞ്ഞാണ് അറസ്റ്റിലായത്. ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിനോടനുബന്ധിച്ച് ജില്ലാ എക്‌സൈസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടി. ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും തൊണ്ടിയായി 430 രൂപയും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






