കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മരത്തിന്റെ ഭാഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റാന്‍ നടപടിയില്ല
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മരത്തിന്റെ ഭാഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റാന്‍ നടപടിയില്ല

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കനത്ത മഴയില്‍ കടപുഴകി വീണ മരത്തിന്റെ ഭാഗങ്ങള്‍ റോഡരികില്‍ നിന്ന് മാറ്റാന്‍ നടപടിയില്ല. ചുണ്ടലിന് സമീപം കൊടും വളവിലാണ് കൂറ്റന്‍ മരത്തിന്റെ കഷ്ണങ്ങളും ചില്ലകളും കൂട്ടിയിട്ടിരിക്കുന്നത്. വളവ് തിരിഞ്ഞ് വരുമ്പോള്‍ വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിധമാണ് ഇവ കിടക്കുന്നത്. മുമ്പ് നിരവധി അപകടങ്ങള്‍ നടന്ന കൊടും വളവിലാണ് മരത്തിന്റെ ഭാഗങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നത്. പൂപ്പാറയില്‍ നിന്നും ബോഡിമെട്ടിലേയ്ക്ക് പോകുന്ന വഴിയില്‍ ചൂണ്ടലിനുസമീപമാണ് ഏലത്തോട്ടത്തില്‍ നിന്നിരുന്ന കൂറ്റന്‍ മരം വളവിലേയ്ക്ക് കടപുഴകി വീണത്. തുടര്‍ന്ന് അധികൃതരെത്തി മരം മുറിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ ഭാഗങ്ങള്‍ റോഡരികില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. ബസും ലോറിയുമടക്കമുള്ള ഭാരവാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ബുദ്ധിമുട്ടാണ്. അടിയന്തിരമായി ഇവ നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കണമെന്ന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഷിനു എം എ ആവശ്യപ്പെട്ടു.
What's Your Reaction?






