'ലഹരിയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ' : കൂട്ടയോട്ടം 15ന് വാഴവരയില്‍
'ലഹരിയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ' : കൂട്ടയോട്ടം 15ന് വാഴവരയില്‍

ഇടുക്കി: വാഴവര സമൃദ്ധി എസ്എച്ച്ജിയും ഗവ. ഹൈസ്‌കൂളും ചേര്‍ന്ന് 15ന് വാഴവര ആശ്രമംപടി മുതല്‍ ഗവ. ഹൈസ്‌കൂള്‍ വരെ കൂട്ടയോട്ടം നടത്തും. ലഹരിയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന കൂട്ടയോട്ടം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനവും സ്വാതന്ത്രദിനാഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിരമിച്ച പട്ടാളക്കാരെ ആദരിക്കും. സമൃദ്ധി എസ്എച്ച്ജി പ്രസിഡന്റ് പ്രദീപ് ശ്രീധരന്‍ അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍ ബെന്നി കുര്യന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി വി സുമേഷ്, കട്ടപ്പന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അതുല്‍ ലോനന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കും. കൗണ്‍സിലര്‍മാരായ ജെസി ബെന്നി, ബിനു കേശവന്‍, പ്രശാന്ത് രാജു, സീനിയര്‍ അസിസ്റ്റന്റ് ബിന്ദു ജസ്റ്റിന, അസോസിയേഷന്‍ പ്രസിഡന്റ് ഷാജി അഗസ്റ്റിന്‍, എക്‌സ് സര്‍വീസ്മാന്‍ ഷാജി എബ്രഹാം, ആശ്രമം ഡയറക്ടര്‍ സിബി ജോര്‍ജ്, മുന്‍ പിടിഎ പ്രസിഡന്റ് സജീവ് എംപി, പിടിഎ പ്രസിഡന്റ് ബിനീഷ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളമനത്തില്‍ നഗരസഭ കൗണ്‍സിലര്‍ ബെന്നി കുര്യന്‍, എസ്എച്ച്ജി പ്രദീപ് ശ്രീധരന്‍, ഹെഡ്മാസ്റ്റര്‍ പി.വി സുമേഷ്, പിടിഎ ഭാരവാഹി എം പി സജീവ്, ബിജു ഫ്രാന്‍സിസ്, ടോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






