പന്നിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു
പന്നിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു

ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. തമിഴ്നാട് തേനി സ്വദേശികളായ കണ്ണന്‍- ഭുവനേശ്വരി ദമ്പതികളുടെ ഇളയമകന്‍ മിത്രനാണ് മരിച്ചത്. പൂപ്പാറ മൂലത്തറയിലെ മാതൃഭവനത്തില്‍ രക്ഷിതാക്കള്‍ക്കും മൂത്തസഹോദരന്‍ ലളിത് കുമാറിനൊപ്പം എത്തിയതായിരുന്നു കുട്ടി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ വീട്ടുമുറ്റത്ത് ഇരുവരും കളിക്കുന്നതിനിടെ ഇരുവരും വീടിന്റെ പിന്‍വശത്തുകൂടി ഒഴുകുന്ന പുഴയുടെ സമീപത്തെത്തി. ഉടന്‍ മിത്രന്‍ പുഴയിലിറങ്ങി. ഈ വിവരം അമ്മ ഭുവനേശ്വരിയോടുപറയാന്‍ ലളിത്കുമാര്‍ വീട്ടിലേക്ക് പോയ ഉടന്‍ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരുമണിക്കൂറിനുശേഷം വീടിന്റെ 50 മീറ്റര്‍ അകലെ കലിങ്കിനടിയിലെ മരക്കുറ്റിയില്‍ തങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?






