ദേശീയപാത 85ല്‍ ഗതാഗത തടസം സൃഷ്ടിച്ച് കാട്ടാനകള്‍
ദേശീയപാത 85ല്‍ ഗതാഗത തടസം സൃഷ്ടിച്ച് കാട്ടാനകള്‍

ഇടുക്കി: നേര്യമംഗലം വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 85ല്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം നേര്യമംഗലം ഫോറസ്റ്റ് ഓഫീസിന് സമീപമെത്തിയ വാഹനയാത്രികര്‍ കാട്ടാനയുടെ മുമ്പില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ വേനല്‍ക്കാലത്ത് കാട്ടാനകള്‍ നിരവധി തവണ ദേശീയപാതയില്‍ ഇറങ്ങുകയും ഗതാഗത തടസമുണ്ടാക്കുകയും ചെയ്തിരുന്നു. രാത്രികാലത്തും കാട്ടാനകള്‍ റോഡിലിറങ്ങുന്ന സ്ഥിതിയുണ്ട്. വന മേഖലയെങ്കിലും മുമ്പ് കാട്ടാനകള്‍ ഇത്രത്തോളം റോഡിലേക്കിറങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാപ്പകല്‍ വ്യത്യാസമില്ലാതെ ഇരുചക്രവാഹനയാത്രികരടക്കം നിരവധി വാഹനങ്ങള്‍ ഇചുവഴി കടന്നുപോകുന്നുണ്ട്. വേനല്‍ക്കനക്കുന്നതോടെ ദേശീയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചാല്‍ നേര്യമംഗലം വനമേഖലയിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാകും.
What's Your Reaction?






