പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിജിറ്റല്‍ സര്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിജിറ്റല്‍ സര്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിജിറ്റല്‍ സര്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം പുളിക്കോട് സ്വദേശി അനൂപിനെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:- പെണ്‍കുട്ടിയുടെ അമ്മയായ യുവതിയും അനൂപും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അകല്‍ച്ചയുണ്ടായി. ഇതിനിടെ യുവതിയുടെ മകളായ 13കാരിയുമായി ഇയാള്‍ അടുപ്പം സ്ഥാപിക്കുകയും വണ്ടിപ്പെരിയാറിലെ താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കട്ടപ്പന പൊലീസ് വനിതാ സെല്‍ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മുട്ടം ജില്ലാ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ: ഡി സുവര്‍ണകുമാറും സംഘവുമാണ് അന്വേഷണം.
What's Your Reaction?






