ശരണമന്ത്രങ്ങളാല്‍ മുഖരിതമായി പരമ്പരാഗത കാനനപാത: ആദ്യദിനം സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത് 300ലേറെ പേര്‍
ശരണമന്ത്രങ്ങളാല്‍ മുഖരിതമായി പരമ്പരാഗത കാനനപാത: ആദ്യദിനം സന്നിധാനത്തേയ്ക്ക് പുറപ്പെട്ടത് 300ലേറെ പേര്‍

ഇടുക്കി: പരമ്പരാഗത കാനനപാതയില്‍ ശരണമന്ത്രങ്ങള്‍ മുഴങ്ങിത്തുടങ്ങി. ദര്‍ശനപുണ്യം തേടി അയ്യപ്പന്‍മാര്‍ സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു. ശനിയാഴ്ച രാവിലെ 7.40 ഓടെയാണ് വണ്ടിപ്പെരിയാര്‍ സത്രത്തുനിന്ന് കാനനപാതയിലൂടെ തീര്‍ഥാടകരെ കടത്തിവിട്ടുതുടങ്ങിയത്. 350ലേറെ പേരാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. 300ലേറെ പേര്‍ ആദ്യദിനം സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു. ഏഴ് കേന്ദ്രങ്ങളില്‍ കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിനുപുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി തീര്‍ഥാടകര്‍ ഇതുവഴി സന്നിധാനത്ത് എത്തുന്നുണ്ട്.
രാവിലെ ഏഴുമുതല്‍ പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 7.45ഓടെയാണ് തീര്‍ഥാടകരെ കടത്തിവിട്ടുതുടങ്ങിയത്. വനപാലകരും ആര്‍ആര്‍ടിയും തീര്‍ഥാടകര്‍ക്കൊപ്പം പുല്ലുമേട് വരെ എത്തിയിരുന്നു. പ്രത്യേക പൂജകളും നടത്തി. തീര്‍ഥാടകര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പെരിയാര്‍ കടുവാസങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സന്ദീപ് പറഞ്ഞു.
വാഴൂര്‍ സോമന്‍ എംഎല്‍എ, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജ്യോതിഷ് ഓഴാങ്കല്‍ എന്നിവര്‍ കാനനപാതയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. വണ്ടിപ്പെരിയാര്‍ സത്രത്ത് ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉടന്‍ സജ്ജമാക്കുമെന്ന് എംഎല്‍എ അറിയിച്ചു.
What's Your Reaction?






