മാലിന്യമുക്ത നവകേരളം: കാഞ്ചിയാറില്‍ ശുചീകരണം നടത്തി
മാലിന്യമുക്ത നവകേരളം: കാഞ്ചിയാറില്‍ ശുചീകരണം നടത്തി

ഇടുക്കി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെയും വനംവകുപ്പിന്റെ ജന്‍ സദിയ ദിവസിന്റെയും ഭാഗമായി കാഞ്ചിയാറില്‍ ശുചീകരണവും പൂച്ചെടി നടീലും നടന്നു. പഞ്ചായത്തംഗം ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സമദാ കുടുംബശ്രീ, ഇതള്‍ ബാലസഭ, ബോധി ഗ്രന്ഥശാല, കോഴിമല വനസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളിക്കവല പേഴുംകണ്ടം റോഡിന്റെ ഒരുകിലോമീറ്റര്‍ ദൂരത്തിലാണ് ശുചീകരണം നടന്നത്. കുടുംബശ്രീ പ്രസിഡന്റ് ശോഭന മോഹനന്‍, സെക്രട്ടറി ഗീതു ലിജോ, ബാലസംഘം രക്ഷാധികാരികള്‍ ഗ്രേസികുട്ടി ജോസഫ്, സുനീഷാ ഷാജി, ബോധിഗ്രന്ഥശാല പ്രസിഡന്റ് ജെയിംസ് ജോസഫ്, കാഞ്ചിയാര്‍ രാജന്‍, ടി കെ രാമചന്ദ്രന്‍, കോലിമല വനസംരക്ഷണസമിതി സെക്രട്ടറി മജോ വി ജെ , പ്രസിഡന്റ് ജയ്‌മോന്‍ കോഴിമല, വി ആര്‍ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






