തപോഗിരി തീര്‍ഥാടന സമ്മേളനം
തപോഗിരി തീര്‍ഥാടന സമ്മേളനം

ഇടുക്കി: ശ്രീ ശുഭാനന്ദ തപോഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന തീര്‍ഥാടന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ആത്മബോധം സംഘസ്ഥാപകനും പരമാചാര്യനുമായ ബ്രഹ്‌മശ്രീ ശുഭാനന്ദ ഗുരുദേവന്റെ ഇടുക്കി ജില്ലയില്‍ പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് കരിന്തരുവി അമ്പലപ്പാറ ശ്രീ ശുഭാനന്ദ തപോഗിരി. നവംബര്‍ 5ന് ആരംഭിച്ച തീര്‍ഥാടനം 17ന് സമാപിക്കും. ആത്മ ബോധായ സംഘം ജനറല്‍ സെക്രട്ടറി സ്വാമി ചിത്സ്യരൂപനന്ദ അധ്യക്ഷനായി. തപോഗിരി മുഖ്യാചാര്യന്‍ സ്വാമി കൃഷ്ണദാസ് ആത്മീയ പ്രഭാഷണം നടത്തി. തീര്‍ത്ഥാടന സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, വൈസ് ല പ്രസിഡന്റ് ആശാ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






