ചപ്പാത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
ചപ്പാത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗനിര്‍ണയവും നടന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല അന്ധത നിവാരണ അതോറിറ്റിയുടെയും , അയ്യപ്പന്‍കോവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, വ്യാപാരി വ്യവസായി ഏകോപന സമിതി ചപ്പാത്ത് യൂണിറ്റിന്റെയും സംയുക്തമായ ആഭിമുഖ്യത്തിലാണ് ക്യാമ്പും തിമിര രോഗനിര്‍ണയവും സംഘടിപ്പിച്ചത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ , പഞ്ചായത്ത് അംഗം എം വര്‍ഗീസ്, അയ്യപ്പന്‍കോവില്‍ പി .എച്ച് .സി .മെഡിക്കല്‍ ഓഫീസര്‍ മേരി വര്‍ഗീസ്, ഇടുക്കി ഡി.എം.ഒ തങ്കച്ചന്‍ ആന്റണി, വ്യാപാരി വ്യവസായി ഏകോപന സമിതി ചപ്പാത്തി യൂണിറ്റ് പ്രസിഡന്റ് ഇ .കെ വിജയന്‍ , സെക്രട്ടറി സി.ജെ സ്റ്റീഫന്‍ , എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






