കട്ടപ്പന നഗരസഭയില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു
കട്ടപ്പന നഗരസഭയില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു

ഇടുക്കി: സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ റോഡുകളില്‍ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കട്ടപ്പന നഗരസഭയില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു. നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ട വിവിധ സ്‌കൂള്‍ പരിസരങ്ങളിലെ പ്രധാന റോഡുകളിലെ സീബ്ര ലൈനുകളുടെ അഭാവം പരിഹരിക്കുക, വിദ്യാര്‍ഥികള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക, പാതയോരങ്ങളിലെ തകര്‍ന്ന ഫുട്പാത്തുകള്‍ നവീകരിക്കുക തുടങ്ങിയ വിഷയങ്ങള്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായി. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി, ഹൈവേ അതോറിറ്റി പ്രതിനിധികളെ വിഷയം ധരിപ്പിച്ചു. ഒപ്പം കട്ടപ്പന പുതിയ ബസ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന അനധികൃത ഓട്ടോ സഫാരിക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കാന്‍ തീരുമാനമായി. മുന്‍സിപ്പാലിറ്റി, പൊലീസ്, പിഡബ്ല്യുഡി, ഓട്ടോറിക്ഷ തൊഴിലാളികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് യോഗം ചേര്‍ന്നത്. നഗരസഭാ സെക്രട്ടറി എം മണികണ്ഠന്‍, ട്രാഫിക് എസ് ഐ -എം ആര്‍ രാജീവ്, പി ഡബ്യു ഡി സീനിയര്‍ ക്ലര്‍ക് വി ജെ ലിജോ, ഓട്ടോ റിക്ഷ പ്രതിനിധി ബേബി വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






