നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ ആരംഭിച്ചു
നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ ആരംഭിച്ചു

ഇടുക്കി: കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷേത്ര പുരോഗതിക്കും സര്‍വ്വ വിഘ്‌ന നിവാരണത്തിനും സര്‍വ്വ ഐശ്വര്യത്തിനും ആയുര്‍ ആരോഗ്യ സൗഖ്യത്തിനും വോണ്ടിയുള്ള വിശേഷാല്‍ പൂജകളും പരിഹാരക്രിയകളും ആരംഭിച്ചു. 17, 18,19 തീയതികളിലായി നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാടും ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എംബ്രാന്തരിയും മുഖ്യ കാര്‍മികത്വം വഹിക്കും. മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവത് സേവ, മഹാസുദര്‍ശന ഹോമം തുടങ്ങി വിവിധ പൂജാ കര്‍മ്മങ്ങള്‍ നടക്കും. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
What's Your Reaction?






