ചൊക്രമുടിയില്‍ അനധികൃത നിര്‍മാണം നടന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: സിവി വര്‍ഗീസ്
ചൊക്രമുടിയില്‍ അനധികൃത നിര്‍മാണം നടന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: സിവി വര്‍ഗീസ്

ഇടുക്കി:ബൈസണ്‍വാലി ചൊക്രമുടിയിലെ അനധികൃത നിര്‍മാണം നടന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ചൊക്ര മുടി കയ്യേറ്റ മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണം. വിഷയം കലക്ടറുടേയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇതിന്റെ പിന്നിലെ സംഘടിത നീക്കം ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ടൂറിസം കേന്ദ്രവും ജൈവ വൈവിധ്യ മേഖലയുമാണ ചൊക്രമുടി. ഇത്തരം കയ്യേറ്റം പട്ടയം ലഭിക്കാനുള്ള ജില്ലയിലെ സാധാരണ കര്‍ഷകരപ്പോലും പ്രതികൂലമായി ബാധിക്കും. നിര്‍മാണ നിരോധനം പോലും നിലനില്‍ക്കുന്ന ഈ മേഖല നാടിന്റെ സ്വത്തായി നിലകൊള്ളേണ്ടതാണ്. കയ്യേറ്റത്തിന് ബാഹ്യ ശക്തികളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പങ്ക് പുറത്തു കൊണ്ടുവരണമെന്നും സി വി വര്‍ഗീസ് പറഞ്ഞു
What's Your Reaction?






