കാഞ്ചിയാര്‍- കല്‍ത്തൊട്ടി- കിഴക്കേമാട്ടുക്കട്ട റോഡ് തകര്‍ന്ന് തരിപ്പണമായി
കാഞ്ചിയാര്‍- കല്‍ത്തൊട്ടി- കിഴക്കേമാട്ടുക്കട്ട റോഡ് തകര്‍ന്ന് തരിപ്പണമായി
ഇടുക്കി: കാഞ്ചിയാര്‍- കല്‍ത്തൊട്ടി- കിഴക്കേമാട്ടുക്കട്ട റോഡില്‍ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്‌കരം. പിഎംജിഎസ്‌വൈ പദ്ധതിപ്രകാരം നിര്‍മിച്ച റോഡില്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണിയില്ല. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമായി. ചെറുവാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പാതയുടെ തകര്‍ച്ചയ്ക്ക് കാരണം. നാട്ടുകാര്‍ പലതവണ ത്രിതല പഞ്ചായത്തംഗങ്ങളെ വിവരമറിയിച്ചെങ്കിലും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. കാഞ്ചിയാര്‍ പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍, കല്‍ത്തൊട്ടി മുതല്‍ വെട്ടംപടി വരെയുള്ള നവീകരിക്കാന്‍ തുക അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടി പുരോഗമിക്കുന്നു. ശേഷിക്കുന്ന ഭാഗത്തെ ഗതാഗതമാണ് ഏറെ ദുഷ്‌കരം. വിഷയത്തില്‍ ത്രിതല പഞ്ചായത്തുകള്‍ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?

