മേരികുളം മോഷണക്കേസ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
മേരികുളം മോഷണക്കേസ്: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

ഇടുക്കി: മേരികുളം മോഷണക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാല് കടകളില്‍ മോഷണവും അയ്യപ്പന്‍കോവില്‍ സഹകരണ ബാങ്ക് ശാഖയും മേരികുളം സെന്റ് മേരീസ് സ്‌കൂളും ഉള്‍പ്പെടെ അഞ്ച് സ്ഥാപനത്തില്‍ മോഷണശ്രമവുമാണ് നടന്നത്.
50,000ലേറെ രൂപയും സിസി ടിവി ക്യാമറകളും അനുബന്ധ സാമഗ്രികളും മോഷണം പോയി. മറ്റ് കടകളിലെ സിസി ടിവി ക്യാമറകളില്‍ മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മോഷണവും മോഷണശ്രമവും നടന്ന സ്ഥാപനങ്ങളില്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തശേഷമാണ് മോഷ്ടാവ് അകത്തുകടന്നത്. വലക്കമറ്റം ഷാലറ്റിന്റെ ലേഡീസ് സെന്ററില്‍ ഇന്‍വേര്‍ട്ടറില്‍ പ്രവര്‍ത്തിച്ചിരുന്ന സിസി ടിവി ക്യാമറകളും ഡിബിആറുമാണ് മോഷ്ടിച്ചത്. ഉപ്പുതറ എസ്എച്ച്ഒ പി കെ നാസര്‍, എസ്‌ഐ മിഥുന്‍ മാത്യു, എസ് സിപിഒമാരായ ജിജോ വിജയന്‍, നിഷാദ്, അല്‍ജിന്‍ രാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
What's Your Reaction?






