ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഇന്‍ഡക്ഷന്‍ ക്യാമ്പ് സമാപിച്ചു
ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഇന്‍ഡക്ഷന്‍ ക്യാമ്പ് സമാപിച്ചു
ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളുടെ ഇന്‍ഡക്ഷന്‍ ക്യാമ്പ് യുഫോറിയ സമാപിച്ചു. കുട്ടിക്കാനത്ത് രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് നടന്നത്. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. സമൂഹത്തിലെ പ്രശ്നങ്ങളും വ്യക്തിഗത പ്രതിസന്ധികളും പഠിച്ച് സമൂഹത്തിനും മറ്റുള്ളവര്‍ക്കും മാറ്റത്തിന്റെ വെളിച്ചം പകരുന്ന സോഷ്യല്‍ വര്‍ക്ക് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുകയും സര്‍ഗാത്മകശേഷിയെ വര്‍ധിപ്പിക്കുകയും എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. സോഷ്യല്‍ വര്‍ക്കിന്റെ രീതികളും അവ സമൂഹത്തിന് ഉണ്ടാക്കുന്ന മാറ്റങ്ങളും, ആവശ്യകതയും സേവനരംഗത്ത് ഔദ്യോഗികത കൊണ്ടുവരുന്നത് സംബന്ധിച്ചും ബോധവല്‍ക്കരണം നല്‍കി. വിവിധങ്ങളായ മാനസിക ഉല്ലാസ മത്സരങ്ങളോടെയുമാണ് ക്യാമ്പ് അവസാനിച്ചത്്. അവസാന ദിനത്തില്‍ ട്രക്കിങ്ങും സംഘടിപ്പിച്ചു. വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റേഴ്സായ ആര്‍ നവീന്‍, സാന്ദ്ര ടി ലാലു, ഫാക്വല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ അഖില മരിയ ജോഷി, അധ്യാപകരായ ആഷിഷ് ജോര്‍ജ് മാത്യു, എലിസബത്ത് ജോസ് എന്നിവര്‍ നേത്യത്വം നല്‍കി.
What's Your Reaction?

