കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടത്തി. മുന്‍ ജില്ലാ ഗവര്‍ണര്‍ കെ ബി ഷൈന്‍കുമാര്‍ നേതൃത്വം നല്‍കി. പുതിയ പ്രസിഡന്റായി സന്തോഷ് സി എസ്, സെക്രട്ടറിയായി ഷാജി ജോസഫ്, ട്രഷററായി ജിജി സെബാസ്റ്റ്യന്‍ എന്നിവര്‍ ചുമതലയേറ്റു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ 4 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുക, ഡയാലിസിസ് രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുക, ചികിത്സാ സഹായങ്ങള്‍, വിദ്യാഭ്യാസ പിന്തുണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 45 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ക്ലബ് നടപ്പാക്കിയത്. പുതിയ പ്രവര്‍ത്തന വര്‍ഷത്തിലും ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി, ജീവകാരുണ്യ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ക്ലബിന്റെ ഈ വര്‍ഷത്തെ ആദ്യ പദ്ധതിയുടെ ഭാഗമായി വള്ളക്കടവ് സ്‌നേഹസദന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. ഡിസ്ട്രിക്ട് ആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ്, ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എം എം ജോസഫ്, റീജണല്‍ ചെയര്‍മാന്‍ അമല്‍ കെ മാത്യു, സെക്രട്ടറി ജോസഫ് ജോണി, ട്രഷറര്‍ മാത്യു കെ ജോണ്‍, കെ സി ജോസ്, കെ ശശിധരന്‍, പി വി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?