സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട്ടില്‍ മോഷണം: വീടിനുള്ളില്‍ ബാക്കിയുള്ളത് കട്ടിലും അലമാരയും മാത്രം 

സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട്ടില്‍ മോഷണം: വീടിനുള്ളില്‍ ബാക്കിയുള്ളത് കട്ടിലും അലമാരയും മാത്രം 

Jul 13, 2026 - 15:27
 0
സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട്ടില്‍ മോഷണം: വീടിനുള്ളില്‍ ബാക്കിയുള്ളത് കട്ടിലും അലമാരയും മാത്രം 
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട്ടില്‍ മോഷണം. ഭൂമിയുടെ രേഖകളും വീട്ടുപകരണങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും ഉള്‍പ്പടെ വിവിധ വസ്തുക്കള്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് സിങ്കുകണ്ടം സ്വദേശിയായ മാരി മക്കളുടെ മുമ്പില്‍വച്ച് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മാരിയുടെ മകന്‍ രക്ഷിന്‍ കഴിഞ്ഞയിടെയാണ് ചികിത്സയ്ക്കുശേഷം നാട്ടില്‍ തിരികെയെത്തിയത്. രക്ഷിനും സഹോദരി രക്ഷിണയും നിലവില്‍ ചിന്നക്കനാല്‍ ലാക്കാടുള്ള പിതാവിന്റെ സഹോദരന്റെ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. ഒരുവര്‍ഷം മുമ്പ് കുട്ടികളുടെ പിതാവ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് ഒപ്പം കുട്ടികള്‍ ആവശ്യസാധനങ്ങള്‍ എടുക്കാന്‍ തങ്ങളുടെ ഒറ്റമുറി വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കട്ടിലുകളും അലമാരയും ഒഴിച്ച് വീടിനുള്ളില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക സാധനങ്ങളും നഷ്ടപെട്ടു. അവശ്യ രേഖകളും കാണാതായി. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow