വണ്ണപ്പുറം- ചേലച്ചുവട് റോഡിന്റെ വികസനത്തിന് തടസമായി കഞ്ഞിക്കുഴിയില്‍ റോഡിലേക്കിറക്കി കെട്ടിടം നിര്‍മിക്കുന്നുവെന്ന് പരാതി 

വണ്ണപ്പുറം- ചേലച്ചുവട് റോഡിന്റെ വികസനത്തിന് തടസമായി കഞ്ഞിക്കുഴിയില്‍ റോഡിലേക്കിറക്കി കെട്ടിടം നിര്‍മിക്കുന്നുവെന്ന് പരാതി 

Jul 13, 2026 - 14:20
 0
വണ്ണപ്പുറം- ചേലച്ചുവട് റോഡിന്റെ വികസനത്തിന് തടസമായി കഞ്ഞിക്കുഴിയില്‍ റോഡിലേക്കിറക്കി കെട്ടിടം നിര്‍മിക്കുന്നുവെന്ന് പരാതി 
This is the title of the web page

ഇടുക്കി: ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം- ചേലച്ചുവട് റോഡിന്റെ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ റോഡിലേക്കിറക്കി കെട്ടിടം നിര്‍മിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസില്‍നിന്ന് ഏകദേശം 25 മീറ്റര്‍ അകലെയാണ് സ്വകാര്യവ്യക്തി കെട്ടിട നിര്‍മാണം നടത്തുന്നത്. ഇത് സംബന്ധിച്ച് പ്രദേശവാസിയായ ബൈജു ജോസഫ് പഞ്ചായത്ത് സെക്രട്ടറിക്കും മറ്റ് ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെന്നും  അതിനുശേഷവും നിര്‍മാണം തുടര്‍ന്നുവെന്നുമാണ് ബൈജുവിന്റെ ആരോപണം. കുടിയേറ്റ കാലത്ത് നിര്‍മിച്ച റോഡിന്റെ വികസനത്തിന് അനുമതി ലഭിച്ചത് നിരവധി സമരങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ്. ഇപ്പോള്‍ റോഡ് വികസനത്തിന് തടസമാകുന്ന രീതിയിലാണ് കെട്ടിടം നിര്‍മിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. സംസ്ഥാനപാതയോട് ചേര്‍ന്നുള്ള നിര്‍മാണം റോഡ് വികസനത്തെ ബാധിക്കുന്നതാണെന്നും ആവശ്യമായ അകലപരിധി പാലിച്ചിട്ടില്ലെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. അനധികൃതമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാനും തടസങ്ങള്‍ ഇല്ലാതെ സംസ്ഥാനപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow