പുളിയന്‍മലയില്‍ സംഭരിച്ചിരിക്കുന്ന അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ടെണ്ടറിന് അംഗീകാരം
പുളിയന്‍മലയില്‍ സംഭരിച്ചിരിക്കുന്ന അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ടെണ്ടറിന് അംഗീകാരം

ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം നടന്നു. പുളിയന്‍ മലയില്‍ സംഭരിച്ചിരിക്കുന്ന അജൈവ മാലിന്യങ്ങള്‍ നഗരസഭ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചതില്‍ എക്കോ ബീന്‍ എന്‍വിറോ സൊലുഷ്യന്‍സ് എന്ന സ്ഥാപനം സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിക്കുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. 16 അജണ്ടകളാണ് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തത്. കട്ടപ്പന നഗരസഭയ്ക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിയ്ക്ക് കിഫ്ബി സഹായത്തോടു കൂടി കല്ലുകുന്നില്‍ 12. 5 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിന് പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിക്കുവാനും കട്ടപ്പനയിലെ ഇറച്ചിക്കടയുമായി ബന്ധപ്പെട്ട് പരാതിക്കാരന് നഗരസഭ അയച്ച കത്ത് ലഭിച്ചത് ഹാജരാകെണ്ട തീയതിക്ക് ശേഷമാണന്നുള്ള പരാതിക്കാരന്റ് വാക്കുകള്‍ പരിഗണിച്ച് അദ്ദേഹത്തെ വിശദമായി കേള്‍ക്കാന്‍ തീരുമാനിച്ചതായും വൈസ് ചെയര്‍മാന്‍ അഡ്വ: കെ.ജെ ബെന്നി പറഞ്ഞു.
നഗരസഭക്ക് വ്യക്തി താല്‍പര്യങ്ങള്‍ ഇല്ലന്നും ഇറച്ചിക്കട നവീകരിക്കാന്‍ മുന്‍പേ തീരുമാനിച്ചതാണന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ കുടിവെള്ള പദ്ധതിക്കായി കിഫ്ബിഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങുമെന്ന് അജണ്ടയില്‍ പറയുന്ന കാര്യങ്ങള്‍ പച്ച കള്ളമാണന്ന് പ്രതിപക്ഷ
കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ പറ്റാത്തത്, ബില്ല് മാറാത്തത് തുടങ്ങിയവ റി ടെണ്ടര്‍ നടപടികള്‍ക്ക് വിടുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു.
What's Your Reaction?






