കേരള കോണ്‍ഗ്രസ് എം കട്ടപ്പന നോര്‍ത്ത് മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 27ന്
കേരള കോണ്‍ഗ്രസ് എം കട്ടപ്പന നോര്‍ത്ത് മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 27ന്

ഇടുക്കി: കേരള കോണ്‍ഗ്രസ് എം കട്ടപ്പന നോര്‍ത്ത് മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ 27ന് വൈകിട്ട് 4.30ന് കട്ടപ്പന കല്ലറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷാജി കൂത്തോടിയില്‍ അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ഷാജി കാഞ്ഞമല, അഡ്വ. മനോജ് എം തോമസ്, ജോസ് എട്ടിയില്‍, ബേബി ഓലിക്കരോട്ട്, ബിജു ഐക്കര, ജോമോന്‍ പൊടിപാറ എന്നിവര്‍ സംസാരിക്കും.
ഭൂനിയമ ഭേദഗതി നടപ്പാക്കിയും വന്യജീവി ശല്യത്തിന് പരിഹാരമായി വന്യജീവി നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചും മലയോര ജനതയെ സംരക്ഷിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെയും ഇതിനുവേണ്ടി പരിശ്രമിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ എന്നിവരെ അഭിനന്ദിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷാജി കുത്തോടിയില്‍, ബെന്നി കല്ലുപ്പുരയിടം, സാബു പുത്തന്‍വീട്ടില്‍, ബിനോയി മണിമല, സി എം മത്തായി, അപ്പച്ചന്‍ വാണിയപ്പുര, ജോഷി പയ്യംപള്ളില്‍, ജോര്‍ജ് കടപ്പൂര്, തങ്കച്ചന്‍ കൊല്ലക്കുന്നേല്‍, ബിനേഷ് ചമ്പപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






