അഞ്ചുരുളി ഉന്നതി സന്ദര്‍ശിച്ച് എന്‍ഡിഎ സംഘം: വൈദ്യുതി വിച്ഛേദിക്കല്‍ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍

അഞ്ചുരുളി ഉന്നതി സന്ദര്‍ശിച്ച് എന്‍ഡിഎ സംഘം: വൈദ്യുതി വിച്ഛേദിക്കല്‍ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍

May 2, 2026 - 11:24
 0
അഞ്ചുരുളി ഉന്നതി സന്ദര്‍ശിച്ച് എന്‍ഡിഎ സംഘം: വൈദ്യുതി വിച്ഛേദിക്കല്‍ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍
This is the title of the web page

ഇടുക്കി: വൈദ്യുതി വിച്ഛേദിക്കാന്‍ വനംവകുപ്പ് നിര്‍ദേശിച്ച കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതിയില്‍ എന്‍ഡിഎ സംഘം സന്ദര്‍ശനം നടത്തി. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു. 15 വര്‍ഷമായി വൈദ്യുതി ഉപയോഗിക്കുന്ന 24 കുടുംബങ്ങളുടെ കണക്ഷന്‍ വിച്ഛേദിക്കാനാണ് വനംവകുപ്പ് കെഎസ്ഇബിയോട് നിര്‍ദേശിച്ചത്. കര്‍ഷകരെ കുടിയിറക്കാാനുള്ള നീക്കമാണിതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ജണ്ടയ്ക്ക് പുറത്തുള്ള  കൃഷിഭൂമിയില്‍ കര്‍ഷകരുടെ അവകാശം ഇല്ലാതാക്കാനാണ് ശ്രമം. ജനവാസമേഖലകളെ വനഭൂമിയാക്കാനുള്ള ഇടത് വലത് മുന്നണികളുടെ നിലപാടുകളാണ് കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ പിഎംഎവൈ പദ്ധതിപ്രകാരം ലഭിച്ച വീടുകള്‍ നിര്‍മിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉന്നതിയിലേക്ക് കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിര്‍മാണവും വനംവകുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചു. ദ്രോഹ നടപടി തുടര്‍ന്നാല്‍ കര്‍ഷകരെ അണിനിരത്തി പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി കെ എന്‍ ഷാജി, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ്, ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തിയില്‍, പി എസ് രതീഷ്, സുമോദ് തങ്കപ്പന്‍, പി ജി ഉത്തമന്‍, ജിജികുമാര്‍, എ പി രാജേന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow