ഹൈറേഞ്ച് എന്‍എസ്എസ് കരയോഗ യൂണിയന്‍ പ്രവര്‍ത്തകയോഗം
ഹൈറേഞ്ച് എന്‍എസ്എസ് കരയോഗ യൂണിയന്‍ പ്രവര്‍ത്തകയോഗം

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് കരയോഗ യൂണിയന്‍ പ്രവര്‍ത്തകയോഗം കട്ടപ്പന ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ശ്രീപത്മനാഭപുരം പദ്ധതി സംരക്ഷിക്കുമെന്നും യൂണിയന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുമെന്നും ആര്‍.മണിക്കുട്ടന്‍ പറഞ്ഞു. ബാലതാരം ദേവനന്ദ രതീഷ്, കറുകയില്‍ രാമന്‍ നായര്‍ എന്നിവരെ അനുമോദിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, സെക്രട്ടറി എ ജെ രവീന്ദ്രന്‍, കൊച്ചറ മോഹനന്‍ നായര്‍, കെ വി വിശ്വനാഥന്‍, ഉഷ ബാലന്‍, കെ ജി വാസുദേവന്‍ നായര്‍, ജി ഗോപാലകൃഷ്ണന്‍, എം കെ ശശിധരന്‍, എം ആര്‍ ചന്ദ്രശേഖരന്‍ നായര്‍, ടി കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






