അഖിലേന്ത്യ ഇടയസംഗമം തൊടുപുഴ യൂണിറ്റ് തുടങ്ങി
അഖിലേന്ത്യ ഇടയസംഗമം തൊടുപുഴ യൂണിറ്റ് തുടങ്ങി
ഇടുക്കി: പാസ്റ്റര്‍മാരുടെ ദേശീയ സംഘടനയായ അഖിലേന്ത്യ ഇടയസംഗമത്തിന്റെ പുതിയ യൂണിറ്റ് തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രൂപീകരണ യോഗം ദേശീയ പ്രസിഡന്റ് പാസ്റ്റര്‍ കുമാരപുരം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാസ്റ്റര്‍ വിന്‍സന്റ് മൈക്കിള്‍ അധ്യക്ഷനായി. കോട്ടൂര്‍ പി ജോയിക്കുട്ടി, പാസ്റ്റര്‍ വിജയന്‍, പാസ്റ്റര്‍ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കണ്‍വീനറായി പാസ്റ്റര്‍ കെ പി മാത്യു, സെക്രട്ടറിയായി പാസ്റ്റര്‍ പി കെ മാത്യു, ജോയിന്റ് കണ്‍വീനറായി പാസ്റ്റര്‍ ബേബി ജോണ്‍, ട്രഷററായി ബ്രദര്‍ മാത്യു തോമസ്, പാസ്റ്റര്‍ പീറ്റര്‍, കെ ജെ മൈക്കിള്‍, രക്ഷാധികാരി ബ്രദര്‍ ശബരീനാഥ് എന്നിവരെ തിരഞ്ഞെടുത്തു.
What's Your Reaction?

