സിലിണ്ടര്‍ ക്ഷാമം: വണ്ടിപ്പെരിയാറില്‍ ഹോട്ടല്‍ പൂട്ടി

സിലിണ്ടര്‍ ക്ഷാമം: വണ്ടിപ്പെരിയാറില്‍ ഹോട്ടല്‍ പൂട്ടി

Mar 15, 2026 - 12:34
 0
സിലിണ്ടര്‍ ക്ഷാമം: വണ്ടിപ്പെരിയാറില്‍ ഹോട്ടല്‍ പൂട്ടി
This is the title of the web page

ഇടുക്കി: വാണിജ്യ പാചകവാതക ക്ഷാമത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ ഭക്ഷണശാല അടച്ചു. പെരിയാര്‍ റെസ്റ്റോറന്റിനാണ് കഴിഞ്ഞദിവസം പൂട്ടുവീണത്. ഇതോടെ 13 തൊഴിലാളികള്‍ ജോലി നഷ്ടമായി. സിലിണ്ടറിന്റെ ലഭ്യതക്കുറവാണ് പ്രതിസന്ധിയിലാക്കിയതെന്ന് ഉടമ ഷെഫീഖ് പറഞ്ഞു. ജോലി നഷ്ടപ്പെട്ടവരില്‍ ഇതര സംസ്ഥാനക്കാരും ഉള്‍പ്പെടുന്നു. ഹോട്ടല്‍, കാറ്ററിങ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയില്‍ പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow