കാവുംപടി ദുര്‍ഗാ ഭദ്രകാളി ദേവീക്ഷേത്രത്തില്‍ മീനപ്പൂര ഉത്സവം 8 മുതല്‍
കാവുംപടി ദുര്‍ഗാ ഭദ്രകാളി ദേവീക്ഷേത്രത്തില്‍ മീനപ്പൂര ഉത്സവം 8 മുതല്‍

ഇടുക്കി: കട്ടപ്പന കാവുംപടി കുന്തളംപാറ ദുര്‍ഗാ ഭദ്രകാളി ദേവീക്ഷേത്രത്തില്‍ മീനപ്പൂര ഉത്സവം 8,9,10 തീയതികളില്‍ ആഘോഷിക്കും. തന്ത്രി കെ പരമേശ്വര ശര്‍മ കല്ലാരവേലിഇല്ലം, കാര്യദര്‍ശി പി എസ് ഷാജി പെരുംപള്ളില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 8ന് രാവിലെ 4.30ന് പള്ളിയുണര്‍ത്തല്‍, 5.05ന് നിര്‍മാല്യദര്‍ശനം, 5.15ന് അഭിഷേകം, മലര്‍നിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 7ന് എതൃത്ത് പൂജ, 7.15ന് ആയില്യപൂജ, 8ന് കലശപൂജ, 9ന് പന്തീരടിപൂജ, 9.30ന് കലശാഭിഷേകം, 10ന് ഉച്ചപൂജ, 6.15ന് ദീപാരാധന, 7ന് അത്താഴപൂജ, 7.20ന് ഭദ്രകാളിക്ക് പൂമൂടല്‍, 7.30ന് അന്നദാനം, 7ന് അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പടയണി എടുത്തുവരവ്, 8ന് കടമ്മനിട്ട ഗോത്രകലാകളിയുടെ പടയണി, 7.30ന് കാവുംപടി കാവിലമ്മ സംഘത്തിന്റെ കൈകൊട്ടിക്കളി. 9ന് രാവിലെ 7ന് മഹാമൃത്യുഞ്ജയ ഹോമം, രാത്രി 7.20ന് ദുര്‍ഗാദേവിക്ക് പൂമുടല്‍, 8മുതല്‍ സമന്വയ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്യങ്ങള്‍, 10ന് മലമൂര്‍ത്തിക്ക് വെള്ളംകുടിവയ്പ്പും കരിംഗുരുതിയും, 10.30ന് ദേശഗുരുതി. 10ന് രാവിലെ 8ന് പറയെടുപ്പ്, വൈകിട്ട് 6ന് ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍നിന്ന് ആനകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയില്‍ ഘോഷയാത്ര, തുടര്‍ന്ന് പൂരമിടി, രാത്രി 8.30ന് ആലപ്പുഴ ബ്ലുഡയമണ്ട്‌സിന്റെ ഗാനമേള. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് എം ടി രാജു, സെക്രട്ടറി എം ഡി വിപിന്‍ദാസ്, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ എം എം രാജന്‍, ജനറല്‍ കണ്‍വീനര്‍ ടി ജി അജീഷ്, അജി മംഗലത്ത്, ഷിജു പത്തിരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






