കട്ടപ്പന ബ്രദേഴ്‌സ് വോളി ക്ലബ് ഉദ്ഘാടനവും വോളിബോള്‍ ടൂര്‍ണമെന്റും 3ന്
കട്ടപ്പന ബ്രദേഴ്‌സ് വോളി ക്ലബ് ഉദ്ഘാടനവും വോളിബോള്‍ ടൂര്‍ണമെന്റും 3ന്

ഇടുക്കി: കട്ടപ്പന കേന്ദ്രീകരിച്ചുള്ള ബ്രദേഴ്‌സ് വോളി ക്ലബ്ബിന്റെ ഉദ്ഘാടനവും വോളിബോള്‍ ടൂര്‍ണമെന്റും 3ന് കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, വാഴൂര്‍ സോമന്‍, കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി തുടങ്ങിയവര്‍ സംസാരിക്കും. വിജയികള്‍ക്ക് യഥാക്രമം 25,000, 15,000, 5,000 രൂപയും ട്രോഫിയും നല്‍കും. എട്ടോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും. ഇന്ത്യന്‍ ടീമിലും കേരളം, റെയില്‍വേ ടീമുകളിലും മുമ്പ് കളിച്ചിരുന്നവര്‍ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് മത്സരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സുമിത് മാത്യു, ജയ്ബി ജോസഫ്, വിജി ജോസഫ്, അജിത് സുകുമാരന്‍, സെബാസ്റ്റ്യന്‍ തോമസ്, ജോസ് കവളക്കാട്ട്, ബിബിന്‍ ജോസഫ്, സച്ചിന്‍ സണ്ണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






