14കാരിയുടെ ആത്മഹത്യ: ഉപ്പുതറ ലോൺട്രി സ്വദേശിയായ 18കാരൻ അറസ്റ്റിൽ
14കാരിയുടെ ആത്മഹത്യ: ഉപ്പുതറ ലോൺട്രി സ്വദേശിയായ 18കാരൻ അറസ്റ്റിൽ

ഇടുക്കി: ഉപ്പുതറയില്‍ 14കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോണ്‍ഗ്രി സ്വദേശിയായ 18 കാരനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ലോണ്‍ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍ നിഖില്‍ നിക്‌സനെ (18)നാാണ് അറസ്റ്റിലായത്. മെയ് 24 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോസ്‌കോ വകുപ്പുകൂടി ചേര്‍ത്ത് അന്വേഷണം ഊര്‍ജിതമാക്കി. തുടര്‍ന്ന് നിഖില്‍ ഉള്‍പ്പെടെ സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്തു. 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്തതിനൊടുവില്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നിഖില്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






