രാമക്കല്‍മേട്ടിലെ കുറവന്‍-കുറത്തി ശില്‍പ്പത്തില്‍ വിള്ളല്‍
രാമക്കല്‍മേട്ടിലെ കുറവന്‍-കുറത്തി ശില്‍പ്പത്തില്‍ വിള്ളല്‍
ഇടുക്കി: രാമക്കല്‍മേട്ടിലെ കുറവന്‍-കുറത്തി ശില്‍പ്പത്തില്‍ വീണ്ടും വിള്ളല്‍. ഇത് മൂന്നാം തവണയാണ് കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ശില്‍പ്പത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത്. കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിക്കൊപ്പം കല്ലില്‍ പോരുകോഴിയുമായി ഇരിക്കുന്ന കുറവനുമാണ് ശില്‍പം. സമീപത്ത് ഇവരുടെ കടിഞ്ഞുല്‍ പുത്രനുമുണ്ട്. കുട്ടിയുടെ കാലിനാണ് ഇക്കുറി പൊട്ടല്‍ സംഭവിച്ചിരിക്കുന്നത്. കാലിന്റെ കോണ്‍ക്രീറ്റ് പൊട്ടി അടര്‍ന്നുവീഴുകയും കമ്പി തുരുമ്പെടുക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി ഒന്നേകാല്‍ ലക്ഷം രൂപ ഡിടിപിസി വകയിരുത്തിയിരുന്നു. മുമ്പ് രണ്ടുതവണ ശില്‍പ്പത്തിന് വിള്ളല്‍ സംഭവിച്ചിരുന്നു. അന്നും മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. മുമ്പ് സഞ്ചാരികള്‍ ശില്‍പത്തില്‍ കയറിയിരുന്നു. ഇത് ഒഴിവാക്കാന്‍ സംരക്ഷണ വേലി തീര്‍ത്തെങ്കിലും ശില്‍പ്പത്തിന് പുതിയ കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. ശില്‍പ്പം പൂര്‍ണമായും സുരക്ഷിതമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 14 ലക്ഷം രൂപ ചെലവില്‍ ഒരുവര്‍ഷം കൊണ്ട് നിര്‍മിച്ചതാണ് ഈ ശില്‍പ്പം. ഇടുക്കിയിലെ ആദ്യകാല ഗോത്ര ജീവിതത്തിന്റെ നേര്‍കാഴ്ചയാണ് ശില്പം. 37 അടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന ശില്‍പത്തിന്റെ സംരക്ഷണ ചുമതല ഡിടിപിസിക്കാണ്. അടുത്ത ദിവസം തന്നെ അറ്റകുറ്റ പണികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശില്‍പത്തിന്റെ സംരക്ഷത്തിന് കൃത്യമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
What's Your Reaction?