ലോറിയില്‍ കൊണ്ടുപോയ ഓലക്കെട്ടിന് തീപിടിച്ചു: ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു
ലോറിയില്‍ കൊണ്ടുപോയ ഓലക്കെട്ടിന് തീപിടിച്ചു: ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ലോറിയില്‍ കൊണ്ടുപോയ തെങ്ങോലയ്ക്ക് തീപിടിച്ചു. നെല്ലിമല ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തമിഴ്‌നാട് കമ്പത്തുനിന്ന് ചങ്ങനാശേരിയിലേക്ക് ഉണങ്ങിയ തെങ്ങോലയുമായി പോയ ലോറിയില്‍ നിന്ന് പുക വരുന്നത് കണ്ട നാട്ടുകാര്‍ ഡ്രൈവറെ വിവരമറിയിച്ചു. നാട്ടുകാര്‍ വെള്ളം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഉടന്‍തന്നെ പീരുമേട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീകെടുത്തുകയും കത്തിക്കരിഞ്ഞ ഓലക്കെട്ട് മാറ്റുകയും ചെയ്തു. ബുധനാഴ്ച രാവിലെ ലോറി ചങ്ങനാശേരിയിലേക്ക് പോയി.
What's Your Reaction?






